Latest News

Kerala Floods

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ യുവജനക്ഷേമ ബോര്‍ഡ്‌ 18,95,720/- രൂപ സംഭാവന നല്‍കി. ജില്ലാ ഓഫീസര്‍, ജില്ലാ കോ - ഓര്‍ഡിനേറ്റര്‍മാര്‍, പഞ്ചായത്ത്‌/കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യുവജനക്ഷേമ ബോര്‍ഡ്‌ ജീവനക്കാര്‍, യൂത്ത്‌ ക്ലബുകള്‍, സന്നദ്ധസംഘടനകള്‍, മറ്റ്‌ സ്ഥാപനങ്ങള്‍, തുടങ്ങി ഈ ഉദ്യമത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും ക്ലബുകള്‍, മറ്റ്‌ സന്നദ്ധ സംഘടനകള്‍, മറ്റ്‌ സ്ഥാപനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ ജില്ലാ ഭരണകൂടം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യുവാന്‍ താല്‌പര്യപ്പെടുന്നു.

Photogallery  Details

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ ബഹു. വൈസ്‌ ചെയര്‍മാന്‍ ശ്രീ. പി.ബിജു നേത്യത്വത്തില്‍ ക്ലബ്ബ്‌ പ്രതിനിധികള്‍ , കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ വീടുകള്‍ വ്യത്തിയാകുന്നു.