Latest News

2019 ദേശീയ യുവജനദിനാഘോഷം - ക്വിസ്‌ മത്സരം

 

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ  ആഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12-ാം തീയതി ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി 2019 ജനുവരി 12-ാം തീയതി വിവേകാനന്ദ ദര്‍ശനവും വര്‍ത്തമാന കാലഘട്ടവും എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു ക്വിസ്‌ മത്സരം സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്നുണ്ട്‌. ജില്ലാതലത്തിലെ ക്വിസ്‌ മത്സരത്തില്‍ നിന്നും വിജയികളായ രണ്ട്‌ പേര്‍ അടങ്ങുന്ന ഒരു ടീമിനെയാണ്‌ സംസ്ഥാനതലത്തില്‍ മത്സരിപ്പിക്കുന്നത്‌. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രൈസ്‌മണിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്‌. കൂടാതെ ജില്ലകളില്‍ നിന്നുമുള്ള യാത്രാബത്തയും നല്‍കുന്നതാണ്‌.

ജില്ലാതല ക്വിസ്‌ മത്സരങ്ങള്‍ 2019 ജനുവരി 5-ം തീയതി സംഘടിപ്പിക്കുന്നു. 

ജില്ലാതല പ്രൈസ്‌മണി
ഒന്നാം സ്ഥാനം : 3,000/-
രണ്ടാം സ്ഥാനം : 2,000/-
മൂന്നാം സ്ഥാനം : 1,000/-

സംസ്ഥാനതല പ്രൈസ്‌മണി
ഒന്നാം സ്ഥാനം : 10,000/-
രണ്ടാം സ്ഥാനം : 5,000/-
മൂന്നാം സ്ഥാനം : 3,000/-