Latest News

2019 ദേശീയയുവജന ദിനാഘോഷത്തോടനുബന്ധിച്ച്‌ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്‌, സംസ്ഥാന യുവജന കമ്മീഷന്‍ എന്നിവര്‍ സംയുക്തമായി യുവജന ദിനാഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം കവടിയാറിലെ സ്വാമി വിവേകാന്ദന്‍ പാര്‍ക്കില്‍ വച്ച്‌ 2019 ജനുവരി 12 ന്‌ രാവിലെ 9 മണിമുതല്‍ 10 മണിവരെ സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. യു.പി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, ഹയര്‍ സെക്കന്ററി വിഭാഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായിട്ടാണ്‌ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്‌. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വാമി വിവേകാനന്ദ ദര്‍ശനവും വര്‍ത്തമാന കാലഘട്ടവും എന്ന വിഷയത്തെ ആസ്‌പദമാക്കിയും, യു.പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മതേതരത്വം എന്ന വിഷയത്തെ ആസ്‌പദമാക്കിയുമാണ്‌ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്‌. ്‌പ്രസ്‌തുത മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക്‌ യഥാക്രമം 3000/- രൂപ, 2000/-രൂപ, 1000/- രൂപ എന്നിങ്ങനെ ക്യാഷ്‌ അവാര്‍ഡും ഫലകവും നല്‍കുന്നു. താല്‌പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഐ.ഡി കാര്‍ഡുമായി കവടിയാറിലെ സ്വാമി വിവേകാന്ദന്‍ പാര്‍ക്കില്‍ അന്നേദിവസം രാവിലെ 8.30 മണിക്ക്‌ മുമ്പായി എത്തിച്ചേരേണ്ടതാണ്‌. ബന്ധപ്പെടേണ്ട നമ്പര്‍: 0471-2733139, 2733602.

Program Detailsnew