സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡീടൂര്‍ 3/5/2018 (വ്യാഴം) വൈകിട്ട് 5.30ന് ടാഗോര്‍ തിയേറ്ററില്‍ കായിക യുവജനക്ഷേമ വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കലാസംഘത്തിന്‍റെ ഉദ്ഘാടനം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചലച്ചിത്ര താരം റിമ കല്ലിങ്കല്‍ മുഖ്യാതിഥിയായിരുന്നു . മേയര്‍ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കായിക- യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍, യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ചിന്താ ജെറോം തുടങ്ങിയവരും യുവജനക്ഷേമബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു.

തുടര്‍ന്ന് മാമാങ്കം ഡാന്‍സ് കമ്പനി നൃത്തപരിപാടി- ‘ധീര’ അവതരിപ്പിച്ചു.

04/05/2018 (വെള്ളി) രാവിലെ എട്ടു മണിക്ക് മാനവീയം വീഥിയില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആര്‍ട്ട് ഡീടൂര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡബിള്‍ ഡക്കര്‍ ബസ്സില്‍ ഒരുക്കിയിട്ടുള്ള കലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി, യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു എന്നിവര്‍ പങ്കെടുത്തു. ഇരുപതിലേറെ കലാകാരന്മാര്‍ നാടകം, നാടന്‍ പാട്ടുകള്‍, തല്‍സമയ ചിത്രരചന തുടങ്ങിയവയുമായി ഡബിള്‍ ഡക്കര്‍ ബസിനെ അനുഗമിച്ചു. രണ്ടുനിലകളുള്ള ബസ് എയര്‍ കണ്ടീഷന്‍ ചെയ്താണ് കലാപ്രദര്‍ശനത്തിനായി തയ്യാറാക്കിയി'ുള്ളത്. തിരുവനന്തപുരത്തെ ആര്‍ട്ടേരിയയുടെ ക്യൂറേറ്ററും ലളിതകലാ അക്കാദമി പുരസ്കാര ജേതാവുമായ ജി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് വാഹനം രൂപകല്‍പന ചെയ്ത് പ്രദര്‍ശനവും ഇന്‍സ്റ്റേലേഷനും ഒരുക്കിയി'ുള്ളത്.

രാവിലെ ഏഴുമുതല്‍ മാനവീയം വീഥിയില്‍ ഡബിള്‍ ഡക്കര്‍ ബസിലെ പ്രദര്‍ശനം ഉണ്ടായിരുന്ന. 9.30ന് കഴക്കൂട്ടം, 11ന് മംഗലപുരം, മൂന്നിന് ആറ്റിങ്ങല്‍, നാലിന് കല്ലമ്പലം, 5.30ന് പാരിപ്പള്ളി, ഏഴിന് ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണുന്നതിനായി ബസ് നിറുത്തിയി'ു. ഒപ്പം കലാപരിപാടികളുടെ അവതരണവും നടത്തി. തുടര്‍ന്ന് ഓരോ ജില്ലകളിലും നിശ്ചിത കേന്ദ്രങ്ങളില്‍ വാഹനം നിറുത്തും. പ്രവേശനം സൗജന്യമാണ്. ഇതോടനുബന്ധിച്ച് അഭിപ്രായ സര്‍വ്വേ, ലൈവ് പെര്‍ഫോമന്‍സുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. 14ന് കാഞ്ഞങ്ങാടാണ് ആര്‍ട്ട് ഡീടൂര്‍ സമാപനം .

  യൂത്ത് കോണ്‍കോഡ് ട്രോള്‍ മല്‍സരം:

  തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി നടത്തുന്ന ട്രോള്‍ മല്‍സരത്തിലേക്ക് എന്‍ട്രികള്‍ സ്വീകരിക്കുന്നത് മെയ് 14 വരെ നീട്ടി. 15നും 30നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും വിലക്കുകൾ നേരിടുന്ന പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ട്രോളൂകൾ തയ്യാറാക്കേണ്ടത്. 'മിണ്ടിപ്പോകരുത്! (JUST SHUT UP)' എന്ന വിഷയത്തിൽ സ്റ്റിൽ ആയും വീഡിയോ ആയും രണ്ട് വിഭാഗങ്ങളിലാണ് എൻട്രികൾ നല്‍കേണ്ടത്. ഒരാൾക്ക് ഓരോന്നിലും മൂന്ന് വീതം എൻട്രികൾ അയക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും 50000, 25000, 10000 രൂപ വീതമുള്ള മൂന്ന് ക്യാഷ് പ്രൈസുകളാണ് സമ്മാനം. വിശദവിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനും www.youthconcord.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Photogallery www.youthconcord.in Details